തിരുവനന്തപുരം : 2000 രൂപയുടെ നോട്ട് നിരോധിക്കാനുള്ള കേന്ദ്ര തീരുമാനം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കര്‍ണാടകത്തിലെ തോല്‍വി ബിജെപിയെ ഭയപ്പെടുത്തി.
അതുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ ധനസമാഹരണശേഷി തകര്‍ക്കുകയാണ് നോട്ട് പിന്‍വലിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് നമ്മുടെ നാണയത്തിന്റെ വിശ്വാസ്യത കളഞ്ഞുകുളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.