തിരുവനന്തപുരം: ജൂണ്‍ ഏഴ് മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരവുമായി മുന്നോട്ട് പോകുമെന്ന് സ്വകാര്യ ബസുടമകള്‍. ഗതാഗത മന്ത്രി ആന്റണി രാജുവിനെ കണ്ട് നോട്ടീസ് നല്കി.12 ഓളം ബസ് ഓണേഴ്സ് സംഘടനകളുടെ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. വിദ്യര്‍ഥികളുടെ യാത്രാനിരക്ക് മിനിമം അഞ്ച് രൂപയായി ഉയര്ത്തണമെന്നതുള്പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം.
സ്വകാര്യ ബസുകളിലെ 70 ശതമാനം യാത്രക്കാരും വിദ്യാര്‍ഥികളാണ്. അതുകൊണ്ട് വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് അടിയന്തരമായി വര്‍ധിപ്പിക്കാതെ പിടിച്ച് നില്‍ക്കാനാവില്ല. ഇക്കാര്യം അറിയിച്ചെങ്കിലും മന്ത്രി കൃത്യമായി മറുപടി നല്‍കിയില്ല. ആവശ്യങ്ങള്‍ പരിഗണിക്കാമെന്നായിരുന്നു പ്രതികരണമെന്നും ബസുടമകള്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടെയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണം, ലിമിറ്റഡ് സറ്റോപ്പ് ബസുകള്‍ തുടരാന്‍ അനുവദിക്കണം. വിദ്യാര്‍ഥി കണ്സഷന് പ്രായപരിധി നിശ്ചയിക്കണം തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്.