വാഷിംഗ്ടണ്‍ ഡിസി: ആൻഡ്രോയിഡിലും ഐഒഎസിലും ചില സൂപ്പർ പേഴ്സണൽ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള ഫീച്ചറിനു പിന്നാലെ ഒരിക്കൽ അയച്ച സന്ദേശം എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ എല്ലാവർക്കുമായി ഉടൻ എത്തിക്കുമെന്ന് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി വാട്സ്ആപ്പ് സ്ഥിരീകരിച്ചു.
ഫീച്ചറിന്റെ കൃത്യമായ പേര് വാട്സ്ആപ്പ് പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഉപയോക്താക്കൾക്ക് അവരുടെ സന്ദേശങ്ങൾ ഉടൻ എഡിറ്റ് ചെയ്യാൻ കഴിയുമെന്നു കാണിക്കുന്ന ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തേ മെസേജ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചറിനെക്കുറിച്ച് പുറത്തുവന്ന റിപ്പോർട്ടുകളോടു പ്രതികരിക്കാൻ വാട്സ്ആപ്പ് തയാറായിരുന്നില്ല.