യാത്രക്കാർ ഏറുന്നു , വൈറ്റില കാക്കനാട് റൂട്ടിൽ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിച്ച് വാട്ടർ മെട്രോ

കൊച്ചി : പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ വൈറ്റില-കാക്കനാട് റൂട്ടിലെ കൊച്ചി വാട്ടർ മെട്രോ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഏപിൽ 27ന് ഈ റൂട്ടിൽ സർവ്വീസ് ആരംഭിച്ചപ്പോൾ പീക്ക് അവറുകളിൽ രാവിലെ 8 മുതൽ 11 മണി വരെയും വൈകിട്ട് നാല് മുതൽ 7 മണി വരെയുമായിരുന്നു സർവ്വീസ്. എന്നാൽ വ്യാഴം മുതൽ ഈ റൂട്ടിൽ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.

വൈറ്റില-കാക്കനാട്, ഹൈക്കോർട്ട് -വൈപ്പിൻ റൂട്ടുകളിലാണ് നിലവിൽ കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. 45 മിനിറ്റ് ഇടവേളയിൽ വൈറ്റില-കാക്കനാട് റൂട്ടിൽ സർവീസ് നടത്താനാണ് നിലവിലെ ഷെഡ്യൂൾ. സിവിൽ സ്റ്റേഷൻ ഭാഗത്തേക്കും ഇൻഫോപാർക്കിലേക്കും കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് ഫീഡർ ബസും ഫീഡർ ഓട്ടോയും ലഭ്യമാണ്.

ആദ്യദിനത്തില്‍ വാട്ടര്‍ മെട്രോയില്‍ 6559 പേരാണ് യാത്ര ചെയ്തത്. രണ്ടാം  പ്രതിദിനം പതിനായിരത്തിലേറെ യാത്രക്കാർ എന്ന നിലയിലേക്ക് വാട്ടർ മെട്രോയിലെ യാത്രക്കാർ വർധിച്ചിരുന്നു. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് വാട്ടര്‍ മെട്രോയുടെ ടിക്കറ്റ് നിരക്ക്. ഹൈക്കോര്‍ട്ട് വൈപ്പിന്‍ 20 രൂപയും വൈറ്റിലകാക്കനാട് 30 രൂപയുമാണ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്.

ടെര്‍മിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളില്‍നിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും. മെട്രോ റെയിലിലെ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് വാട്ടര്‍ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വണ്‍ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈല്‍ ക്യുആര്‍ കോഡ് ഉപയോഗിച്ചും യാത്രചെയ്യാന്‍ സാധിക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *