തൃശൂര്‍: ഭൂമി തരംമാറ്റാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. തൃശൂര്‍ എരുമപ്പെട്ടി കൃഷി ഓഫീസര്‍ ഉണ്ണികൃഷ്ണന് ആണ് പിടിയിലായത്.
25000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഭൂമി തരം മാറ്റാനുള്ള അപേക്ഷ സമര്‍പ്പിച്ച ശേഷം ഉണ്ണികൃഷ്ണന് സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ ഇവര്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ ഇവര്‍ പണം കൈമാറുന്നതിനിടെ വിജിലന്‍സ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.