യു​ഡി​എ​ഫ് സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​യ​ൽ ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​മാ​യ ഇന്ന്​ യു​ഡി​എ​ഫ് സം​സ്ഥാ​ന ഭ​ര​ണ സി​രാ​കേ​ന്ദ്ര​മാ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​യും.

രാ​വി​ലെ ഏ​ഴ‌ോ​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​ണു സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ എ​ല്ലാ ഗേ​റ്റു​ക​ളും വ​ളഞ്ഞത്. ഉ​ച്ച​വ​രെ​യാ​ണു സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​യ​ൽ സ​മ​രം.

രാ​വി​ലെ എ​ട്ടോ​ടെ കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രും ഒ​ൻ​പ​തി​ന് ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ക​രും സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ അ​ണി​നി​രന്നു.​

രാ​വി​ലെ 10ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​യ​ൽ സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ദു​ർ​ഭ​ര​ണ​ത്തി​നും ജ​ന​ദ്രോ​ഹ​ത്തി​നും അ​ഴി​മ​തി​യ്ക്കും നി​കു​തി കൊ​ള്ള​യ്ക്കു​മെ​തി​രെ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​യ​ൽ പ്ര​തി​ഷേ​ധം.

ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ജീ​വി​ത​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള കു​റ്റ​പ​ത്രം യു​ഡി​എ​ഫ് ജ​ന​സ​മ​ക്ഷം സ​മ​ർ​പ്പി​ക്കു​മെ​ന്നു ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ അ​റി​യി​ച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *