തുർക്കി തെരഞ്ഞെടുപ്പ്: എർദോഗനു മുന്നേറ്റം

അ​​​​​ങ്കാ​​​​​റ: തു​​​​​ർ​​​​​ക്കി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ഒ​​​​​രു സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക്കും അ​​​​​ന്പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് ല​​​​​ഭി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ മേ​​​​​യ് 28ന് ​​​​​ര​​​​​ണ്ടാം വ​​​​​ട്ട തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ക്കും.

നി​​​​​ല​​​​​വി​​​​​ലെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് റെ​​​​​സി​​​​​പ് ത​​​​​യ്യി​​​​​പ് എ​​​​​ർ​​​​​ദോ​​​​​ഗ​​​​​ൻ പ്ര​​​​​വ​​​​​ച​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​നം കാ​​​​​ഴ്ച​​​​​വ​​​​​ച്ചു. പ്ര​​​​​വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ 35,874 വോ​​​​​ട്ടു​​​​​ക​​​​​ൾ മാ​​​​​ത്രാ​​​​​ണ് ഇ​​​​​നി എ​​​​​ണ്ണാ​​​​​നു​​​​​ള്ളൂ​​​​​വെ​​​​​ന്നും ഒ​​​​​രു സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യും വി​​​​​ജ​​​​​യി​​​​​ക്കാ​​​​​ൻ വേ​​​​​ണ്ട അ​​​​​ന്പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് നേ​​​​​ടി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും കേ​​​​​ന്ദ്ര തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ബോ​​​​​ർ​​​​​ഡ് മേ​​​​​ധാ​​​​​വി അ​​​​​ഹ​​​​​മ്മ​​​​​ദ് യെ​​​​​ന​​​​​ർ പ​​​​​റ​​​​​ഞ്ഞു.

എ​​​​​ർ​​​​​ദോ​​​​​ഗ​​​​​ൻ 49.51 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടും മു​​​​​ഖ്യ എ​​​​​തി​​​​​രാ​​​​​ളി കെ​​​​​മാ​​​​​ൽ കി​​​​​ളി​​​​​ച്ച്ദൊ​​​​​രോ​​​​​ഗ്ലു 44.88 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടും നേ​​​​​ടി. സി​​​​​നാ​​​​​ൻ വൊ​​​​​ഗാ​​​​​ൻ 5.17 നേ​​​​​ടി മൂ​​​​​ന്നാ​​​​​മ​​​​​തെ​​​​​ത്തി. പ്ര​​​​​വാ​​​​​സി വോ​​​​​ട്ടു​​​​​ക​​​​​ൾ കൂ​​​​​ടി ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്താ​​​​​ലും എ​​​​​ർ​​​​​ദൊ​​​​​ഗ​​​​​ന് 49.54 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടു​​​​​മാ​​​​​ത്ര​​​​​മേ ല​​​​​ഭി​​​​​ക്കൂ.

ഇ​​​​​രു​​​​​പ​​​​​ത് വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ തു​​​​​ട​​​​​രു​​​​​ന്ന എ​​​​​ർ​​​​​ദോ​​​​​ഗ​​​​​ൻ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​മെ​​​​​ന്നും ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ മൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു കൂ​​​​​ടു​​​​​ത​​​​​ൽ പ്രാ​​​​​ധാ​​​​​ന്യം ന​​​​​ൽ​​​​​കു​​​​​ന്ന കെ​​​​​മാ​​​​​ൽ വി​​​​​ജ​​​​​യി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് സ​​​​​ർ​​​​​വേ ഫ​​​​​ല​​​​​ങ്ങ​​​​​ൾ സൂ​​​​​ചി​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. പ​​​​​ണ​​​​​പ്പെ​​​​​രു​​​​​പ്പ​​​​​വും അ​​​​​ടു​​​​​ത്തി​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യ ഭൂ​​​​​ക​​​​​ന്പ​​​​​വും എ​​​​​ർ​​​​​ദോ​​​​​ഗ​​​​​ന്‍റെ ജ​​​​​ന​​​​​പ്രീ​​​​​തി ഇ​​​​​ടി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് രാ​​​​​ഷ്‌ട്രീ​​​​​യ നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​ർ വി​​​​​ല​​​​​യി​​​​​രു​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന​​​​​ത്.

ഒ​​​​​ന്നാം​​​​​ഘ​​​​​ട്ട തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ ഭൂ​​​​​രി​​​​​പ​​​​​ക്ഷം നേ​​​​​ടി​​​​​യ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ ത​​​​​മ്മി​​​​​ലാ​​​ണ് ര​​​​​ണ്ടാം​​​​​ഘ​​​​​ട്ട തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ മി​​​​​ക​​​​​ച്ച വി​​​​​ജ​​​​​യം നേ​​​​​ടി​​​​​യ​​​​​തി​​​​​നാ​​​​​ൽ, എ​​​​​ർ​​​​​ദോ​​​​​ഗ​​​​​ൻ ത​​​​​ന്നെ വി​​​​​ജ​​​​​യി​​​​​ക്കാ​​​​​നാ​​​​​ണ് സാ​​​​​ധ്യ​​​​​ത. 2018 ലെ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ത​​​​​ന്നെ 52.6 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടു​​​​​നേ​​​​​ടി എ​​​​​ർ​​​​​ദോഗ​​​​​ൻ വി​​​​​ജ​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു.

ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ലം അ​​​​​ന്തി​​മ​​​​​മ​​​​​ല്ലെ​​​​​ന്നും രാ​​​​​ഷ്‌​​​​​ട്രം ത​​​​​ങ്ങ​​​​​ളെ ത​​​​​ന്നെ​​​​​യാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും അ​​​​​റു​​​​​പ​​​​​ത്തി​​​​​യൊ​​​​​ന്പ​​​​​തു​​​​​കാ​​​​​ര​​​​​നാ​​​​​യ എ​​​​​ർ​​​​​ദോ​​​​​ഗ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

തു​​​​​ർ​​​​​ക്കി പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ലേ​​​​​ക്ക് ന​​​​​ട​​​​​ന്ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ എ​​​​​ർ​​​​​ദോ​​​​​ഗ​​​​​ന്‍റെ ജ​​​​​സ്റ്റീ​​​​​സ് ആ​​​​​ൻ​​​​​ഡ് ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് പാ​​​​​ർ​​​​​ട്ടി (എ​​​​​കെ​​​​​പി), നാ​​​​​ഷ​​​​​ണ​​​​​ലി​​​​​സ്റ്റ് മൂ​​​​​വ്മെ​​​​​ന്‍റ് പാ​​​​​ർ​​​​​ട്ടി (എം​​​​​എ​​​​​ച്ച്പി) സ​​​​​ഖ്യം മി​​​​​ക​​​​​ച്ച വി​​​​​ജ​​​​​യം നേ​​​​​ടി. 35 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടു​​​​​വി​​​​​ഹി​​​​​തം ല​​​​​ഭി​​​​​ച്ച എ​​​​​കെ​​​​​പി പാ​​​​​ർ​​​​​ട്ടി​​​​​ക്ക് 266 സീ​​​​​റ്റ് ല​​​​​ഭി​​​​​ച്ചു.

600 അം​​​​​ഗ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ൽ പാ​​​​​ർ​​​​​ട്ടി സ​​​​​ഖ്യ​​​​​ത്തി​​​​​ന് 320 സീ​​​​​റ്റു​​​​​ക​​​​​ൾ ല​​​​​ഭി​​​​​ച്ചു. പ്ര​​​​​തി​​​​​പ​​​​​ക്ഷ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ സ​​​​​ഖ്യ​​​​​ത്തി​​​​​നും 35 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് ല​​​​​ഭി​​​​​ച്ചു. 13 ല​​​​​ക്ഷം വോ​​​​​ട്ടു​​​​​ക​​​​​ൾ അ​​​​​സാ​​​​​ധു​​​​​വാ​​​​​യി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *