ന്യൂഡല്‍ഹി: ജെല്ലിക്കെട്ടിന് നിരോധനമില്ല. ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാന്‍ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ നിയമ ഭേദഗതിക്കെതിരേ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് ജസ്റ്റീസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞത്.
നിയമനിര്‍മാണത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. സംസ്ഥാനങ്ങളുടെ ജെല്ലിക്കെട്ടിലെ നിയമഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു. നിയമം നിര്‍മിക്കാനുള്ള അധികാരം നിയമസഭകൾക്കുണ്ടെന്നും, ഭേദഗതി രാഷ്ട്രപതി അംഗീകരിച്ചാതാണെന്നും കോടതി നിരീക്ഷിച്ചു. തമിഴ് ജനതയുടെ സാംസ്കാരിക പെെതൃകത്തിന്റെ ഭാഗമാണ് ജെല്ലിക്കെട്ടെന്നും കോടതി അഭിപ്രായപ്പെട്ടു.