പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി കയറി പൂജ നടത്തിയ സംഭവത്തിൽ വനം വികസന കോർപറേഷൻ ജീവനക്കാർ അറസ്റ്റിൽ. ഗവി ഡിവിഷൻ ജീവനക്കാരായ കെഎഫ്ഡിസി സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ, വർക്കർ സാബു മാത്യു എന്നിവരാണ് അറസ്റ്റിലായത്.
പൂജ നടത്തിയ സംഘത്തെ വനത്തിൽ കടക്കാൻ അനുവദിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ തെക്കേക്കാട്ട് മഠം നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽനിന്നുള്ള സംഘമാണ് വനത്തിൽ അതിക്രമിച്ച് കയറിയത്. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അനധികൃതമായി വനത്തിൽ കയറിയതിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഈ സംഘം പൊന്നമ്പലമേട്ടിൽ എത്തി പൂജ നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശബരിമലയിൽ മുമ്പ് കീഴ്ശാന്തിയുടെ സഹായിയായിരുന്നു നാരായണൻ എന്നാണ് വിവരം.