അമിത് ഷായെത്തും മുൻപേ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം, പോ​ലീ​സു​കാ​ര​ന​ട​ക്കം അ​ഞ്ച് പേ​ര്‍ കൂ​ടി കൊല്ലപ്പെട്ടു

ഇം​ഫാ​ല്‍: വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ പോ​ലീ​സു​കാ​ര​ന​ട​ക്കം അ​ഞ്ച് പേ​ര്‍ കൂ​ടി മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. 12ഓ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി വീ​ടു​ക​ളും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും അക്രമികൾ അ​ഗ്നി​ക്കി​ര​യാ​ക്കി. ക​ലാ​പ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച 40 ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​താ​യി ഞാ​യ​റാ​ഴ്ച…

സമാധാന ശ്രമങ്ങളുമായി അ​മി​ത് ഷാ ​ഇ​ന്ന് മ​ണി​പ്പൂ​രി​ലെ​ത്തും

ന്യൂ​ഡ​ൽ​ഹി: ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്നെ​ത്തും. മൂ​ന്നു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തിനായാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. ഗ​വ​ർ​ണ​ർ, മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി അ​മി​ത് ഷാ ​ച​ർ​ച്ച ന​ട​ത്തും. സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​മാ​യും അ​ദ്ദേ​ഹം സം​സാ​രി​ക്കും.

മണിപ്പൂർ അക്രമം : ഒരാൾ കൊല്ലപ്പെട്ടു, മുൻ ബിജെപി എം.എൽ.എ അടക്കം മൂന്നുപേർ അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും തുടങ്ങിയ അക്രമ സംഭവങ്ങൾക്ക് ശേഷം സ്ഥിതി ശാന്തമായിരുന്നെങ്കിലും ഇന്നലെ ഒരാൾ കൊല്ലപ്പെട്ടു. ബിഷ്‌ണുപൂർ ജില്ലയിലുണ്ടായ വിവിധ അക്രമ സംഭവങ്ങൾക്കിടെയാണ് മരണം. രണ്ട് പേർക്ക് പരിക്കുണ്ട്. സംഘർഷത്തിൽ മുൻ ബി.ജെ.പി എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന തെൽവം തംഗ്സലാങ് ഹാവോകിപ്…

കൊല്ലപ്പെട്ടത് 60 പേർ , കത്തിച്ചത് 1,700 വീടുകൾ; കലാപത്തിന്റെ കണക്കു പുറത്തുവിട്ട് മണിപ്പുർ മുഖ്യമന്ത്രി

ഇംഫാൽ: മണിപ്പുർ കലാപത്തിൽ അറുപതുപേർക്ക് ജീവൻ നഷ്ടമായെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. 231 പേർക്കു പരുക്കേറ്റു. 1,700 വീടുകൾക്കു തീയിട്ടു. കലാപത്തെക്കുറിച്ച് ഇതാദ്യമായിട്ടാണ് മണിപ്പുർ മുഖ്യമന്ത്രി പരസ്യ പ്രതികരണം നടത്തുന്നത്.  പല സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കു സാധ്യമായ എല്ലാ സഹായവും നൽകും.…

മണിപ്പൂർ : മലയോരമേഖലകളില്‍ ഏറ്റുമുട്ടൽ തുടരുന്നു, സർക്കാർ കണക്കിൽ മരണം 56

ഇം​ഫാ​ൽ: കലാപകാരികൾ അഴിഞ്ഞാടിയ മണിപ്പുരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 56 ആയി. സർക്കാരിന്റെ പ്രധാന ആശുപത്രി മോർച്ചറികളിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങളുടെ എണ്ണമാണ്‌ ഇത്‌. മലയോരമേഖലകളില്‍ ഏറ്റുമുട്ടൽ തുടരുന്നതിനാൽ മരണസംഖ്യ ഉയരും. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ മ​ണി​പ്പൂ​രി​ലേ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ​ കൂ​ടു​ത​ൽ സേ​ന​യെ അ​യ​ച്ചു. അ​തേ​സ​മ​യം മ​ണി​പ്പു​ർ മു​ഖ്യ​മ​ന്ത്രി…

മണിപ്പൂർ കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും

ന്യൂഡൽഹി > മണിപ്പൂര്‍ കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും. 9 വിദ്യാര്‍ഥികള്‍ക്ക് നോര്‍ക്ക വഴി വിമാന ടിക്കറ്റ് ലഭിച്ചു. ബാംഗ്ലൂര്‍ വഴിയായിരുക്കും ഇവര്‍ കേരളത്തിലെത്തുക. തിങ്കളാഴ്‌ച ഉച്ചക്ക് 2:30നാണ് വിമാനം. സംഘര്‍ഷം രൂക്ഷമായ ഇംഫാലില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രം…

മണിപ്പൂരിന് പിന്നാലെ മേഘാലയയിലും കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ, 16 പേർ അറസ്റ്റിൽ

ഷില്ലോങ്: മണിപ്പൂർ സംഘർഷത്തിന് പിന്നാലെ മേഘാലയയിലും കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഇരു വിഭാഗങ്ങളിൽ നിന്നായി 16 പേരെ പൊലീസ് അറസ്റ്റ് ചെയതു. മിസോ മോർഡൻ സ്‌കൂളിന് സമീപമുള്ള നോൺഗ്രിം ഹിൽസിലാണ് സംഘർഷമുണ്ടായത്. കലാപമുണ്ടാക്കാനും അക്രമം സൃഷ്ടിക്കാനും ആരെങ്കിലും ശ്രമിച്ചാൽ…