ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ; മുഖ്യമന്ത്രി അടിയന്തര ഉന്നതതലയോഗം വിളിച്ചു
തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തര യോഗം വിളിച്ചു. നിയമനിര്‍മ്മാണം അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ഉച്ചയ്ക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുക.