കൊച്ചി: ജസ്റ്റിസ് സരസ വെങ്കിടനാരായണ ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഏപ്രിൽ 24 മുതൽ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു.
ആന്ധ്രപ്രദേശ് ചിറ്റൂർ മഡനപ്പള്ളി സ്വദേശിയാണ്. 1987ൽ ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.2013 -ൽ ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്ജിയായി നിയമനം. 2019 -ൽ കേരള ഹൈക്കോടതിയിലേക്കു നിയമനം.സുപ്രീംകോടതി കൊളീജിയം ഏപ്രിൽ 19ന് ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തിരുന്നു.