ന്യൂഡല്‍ഹി: കര്‍ണാടകയിൽ മുസ്ലിം സംവരണം റദ്ദാക്കിയതിനെ അനുകൂലിച്ച് നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. കോടതിയുടെ പരിഗണനയിലിക്കുന്ന വിഷയങ്ങളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ പാടില്ലെന്ന് കോടതി പറഞ്ഞു.
കര്‍ണാടകയില്‍ നാലു ശതമാനം മുസ്ലിം സംവരണം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനുള്ള സ്റ്റേ ഇന്ന് അവസാനിക്കാനിരിക്കെയാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നത്. ഇതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് അമിത് ഷാ നടത്തിയ പരാമര്‍ശം ഹര്‍ജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. മുസ്ലിം സംവരണം നിര്‍ത്തലാക്കിയത് സര്‍ക്കാരിന്റെ നേട്ടമായാണ് അമിത് ഷാ ചൂണ്ടിക്കാട്ടിയതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ രാഷ്ട്രീയമായ പരാമര്‍ശങ്ങള്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് ജുലൈ 25ന് പരിഗണിക്കാനായി മാറ്റി.