തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരെയും സ്ഥാപനങ്ങളെയും ആക്രമണങ്ങളില്‍ ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കാൻ ഓർഡിനൻസ്; അടുത്ത മന്ത്രിസഭായോഗത്തിലെന്ന് നിന്നു സംരക്ഷിക്കാൻ സർക്കാർ ഓർഡിനൻസ് ഇറക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
അടുത്ത മന്ത്രിസഭായോഗം ഓർഡിനൻസ് പരിഗണിക്കും. ഹൈക്കോടതി നിർദേശങ്ങൾ ഓർഡിനൻസിൽ ഉൾപ്പെടുത്തും. ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള ആക്രമണങ്ങളിൽ കടുത്ത ശിക്ഷ ഉറപ്പാക്കും. കേസുകളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
വിഷയത്തിൽ ആരോഗ്യസർവകലാശാലയുടെ അഭിപ്രായം തേടാനും തീരുമാനമായി. ആരോഗ്യമന്ത്രി വീണാ ജോർജ്, ചീഫ്സെക്രട്ടറി വി.പി ജോയി, ഡിജിപി എന്നിവർ യോഗത്തിൽ പങ്കെടുത്തു.