ഡൽഹി: സ്മൈലിങ്ങ് ബുദ്ധ’എന്ന കോഡ് നാമത്തിൽ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൻ്റെ പി 5ന് പുറത്തുള്ള ഒരു രാജ്യം നടത്തിയ ആദ്യ ആണവ പരീക്ഷണത്തിന് ഇന്ന് നാൽപ്പത്തി എട്ട് വർഷം തികഞ്ഞു.
1974 മെയ് 18ന് ആണ് രാജസ്ഥാനിലെ പൊഖ്റാനിൽ ഇന്ത്യാ ആണവ പരീക്ഷണ്ം നടത്തിയിത്. ‘സ്മൈലിങ്ങ് ബുദ്ധ’ എന്ന കോഡ് നാമത്തിൽ അമേരിക്കയുടേയും മറ്റ് രഹസ്യാന്വേഷണ ഏജൻസികളുടേയും കണ്ണുകൾ വെട്ടിച്ച് ആണ് അന്ന് പരീക്ഷണം നടത്തിയത്. ഇതോടെ അമേരിക്ക, സോവിയറ്റ് യൂണിയൻ, ബ്രിട്ടൻ, ഫ്രാൻസിസ്, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം അണുബോംബ് പരീക്ഷിച്ച ആറാമത്തെ ആണവശക്തിയായി ഇന്ത്യാ മാറി. രാജാ രാമണ്ണ, പി കെ അയ്യങ്കാർ, രാജഗോപാല ചിദംബരം തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള 75 ശാസ്ത്രജ്ഞൻമാരും എഞ്ചിനീയർമാരും ആണ് ഈ പദ്ധതിക്ക് പുറകിൽ പ്രവർത്തിച്ചത്. 1974 മെയ് 18ന് ‘ബുദ്ധൻ ഒടുവിൽ പുഞ്ചിരച്ചു’ എന്ന സന്ദേശം ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ (BARC) ഡയറക്ടർ രാജാ രാമണ്ണ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയെ അറിയിച്ചു.