തിരുവനന്തപുരം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജിയില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുരക്കൽ. താന്‍ തെറ്റ് ചെയ്ത ഒരു വ്യക്തായണെന്നത് അദ്ദേഹം സ്വയം അംഗീകരിക്കുന്നതിന്റെ തെളിവാണിതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കൽ പറഞ്ഞു.
തെറ്റുകാരനല്ലെന്ന് കോടതി പ്രഖ്യാപിച്ചപ്പോഴും രാജി മാര്‍പ്പാപ്പയുടെ മുന്നില്‍ സമര്‍പ്പിച്ചത് സ്വയം തെറ്റുകാരനാണെന്ന് ബോധ്യമുള്ളതിനാലാണ്. രാജി മാര്‍പ്പാപ്പ അംഗീകരിക്കുമ്പോള്‍ പ്രത്യക്ഷമായും ആ സ്ഥാനത്ത് അയോഗ്യനാണെന്ന് അദ്ദേഹം സ്വയം പ്രഖ്യാപിക്കുകയാണെന്നും. ഇതിനെ നല്ലൊരു ലക്ഷണമായിട്ടാണ് കാണേണ്ടതെന്നും . ഹൈക്കോടതിയില്‍ കുറ്റം അദ്ദേഹം ഏറ്റുപറയുമെന്ന് പ്രതീക്ഷിക്കാമെന്നും. നിഷ്‌കളങ്കയായ കന്യാസ്ത്രീയെയാണ് അദ്ദേഹം ദാരുണമായി ഇത്രയും നീണ്ടകാലം പീഡിപ്പിച്ചതെന്നും വ്യാജ പ്രഖ്യാപനത്തിലൂടെ സ്ഥാനത്ത് ഇരുന്നുകൊണ്ട് സിസ്റ്ററിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യകയും സിസ്റ്ററിനെ പീഡിപ്പിക്കുകയും ചെയ്‌തെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കൽ പറഞ്ഞു