സിദ്ധരാമയ്യക്ക് രണ്ടാമൂഴം, ശിവകുമാർ ഉപമുഖ്യമന്ത്രി; 20 നു സത്യപ്രതിജ്ഞ

ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രിയെച്ചൊല്ലി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമം. സിദ്ധരാമയ്യ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മെയ് 20ന് ബെംഗളൂരുവിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.

കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് കർണാടക മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമായത്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ തീ​രു​മാ​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ  മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം. ഇന്നു വൈകിട്ട് ഏഴിന് ബെംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തെരഞ്ഞെടുക്കും. എ​ല്ലാ എം​എ​ൽ​എ​മാ​രോ​ടും യോ​ഗ​ത്തി​നെ​ത്താ​ൻ ഡി.​കെ. ശി​വ​കു​മാ​ർ നി​ർ​ദേ​ശം ന​ൽ​കി.

വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം.  ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകുന്നത്. 2013ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. നേരത്തെ 2004 മുതൽ 2005 വരെ കർണാടക ഉപമുഖ്യമന്ത്രിയായിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *