എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം. ചൊവ്വാഴ്ച ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസില്‍ ജനുവരി ആറിനാണ് ശങ്കര്‍ മിശ്രയെ അറസ്റ്റ് ചെയ്യുന്നത്. ബെംഗളൂരുവില്‍വെച്ച് ഡല്‍ഹി പോലീസ് പിടികൂടുകയായിരുന്നു.
ജനുവരി 21-ന് ശങ്കര്‍ മിശ്രയുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടിയിരുന്നു. തുടര്‍ന്ന് ജനുവരി 25-ന് ജാമ്യം തേടി കോടതിയെ സമീപിച്ചു. നേരത്തേ, മൂത്രമൊഴിച്ചത് താനല്ലെന്ന് അവകാശപ്പെട്ട് ശങ്കര്‍ മിശ്ര രംഗത്തെത്തിയിരുന്നു. ചെയ്തത് വേറെയാരെങ്കിലുമോ അല്ലെങ്കില്‍ ആ സ്ത്രീ തന്നെയോ ആയിരിക്കുമെന്നും ശങ്കര്‍ പറഞ്ഞിരുന്നു.
അതേസമയം മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതായി ശങ്കര്‍ തന്നോട് പറഞ്ഞെന്ന് വിമാനത്തിലെ മറ്റൊരു യാത്രക്കാരന് വെളിപ്പെടുത്തിയിരുന്നു. ബോധം വന്നപ്പോള്‍ കുഴപ്പത്തില്‍പ്പെട്ടെന്ന് തോന്നുന്നുവെന്ന് തന്നോട് പറഞ്ഞെന്നും ഈ യാത്രക്കാരന് കൂട്ടിച്ചേര്‍ത്തിരുന്നു.