തിരുവനന്തപുരം: ആള്‍മാറാട്ട വിവാദവുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ വ്യാഴാഴ്ച പോലീസ് പരിശോധന നടത്തും. രണ്ടുദിവസം കേരള സര്‍വകലാശാലയില്‍ നേരിട്ടെത്തി പോലീസ് വിവരം ശേഖരിച്ചിരുന്നു. അറസ്റ്റിലേക്ക് കടക്കും മുന്‍പ് വിശദമായ പരിശോധനയ്ക്കാണ് പോലീസ് ശ്രമിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ 12ന് കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ സര്‍വകലാശാല യൂണിയന് കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ആള്‍മാറാട്ടം നടത്തിയെന്നതാണ് കേസിനാധാരം.കൗണ്‍സിലര്‍ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെണ്‍കുട്ടിക്ക് പകരം തെരഞ്ഞെടുപ്പില്‍ മത്സരിക്കുക പോലും ചെയ്യാത്ത സംഘടനാനേതാവായ കോളജിലെ ബിഎസ്സി ഒന്നാംവര്‍ഷ വിദ്യാര്‍ഥി വിശാഖിന്റെ പേരാണ് നല്‍കിയത്.
സംഭവം വിവാദമായതിനെത്തെുടര്ന്ന് കോളജ്പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോ.ജി.ജെ. ഷൈജുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിശാഖിനെതിരെയും കോളജ് നടപടിയെടുത്തിരുന്നു.എസ്എഫ്ഐയും വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയിരുന്നു.