രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് മൂന്നാം വര്‍ഷത്തിലേക്ക്‌

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് മൂന്നാം വര്‍ഷത്തിലേക്ക്‌. രണ്ടുവര്‍ഷത്തെ പ്രകടനം പറയുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് വാര്‍ഷികാഘോഷത്തില്‍ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും. വാഗ്ദാനങ്ങള്‍  നടപ്പാക്കിയ സര്‍ക്കാര്‍ മുന്നോട്ട് എന്നതാണ് എല്‍ഡിഎഫിന്റെ അവകാശവാദം. 

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകീട്ട് അഞ്ചിനാണ് രണ്ടാം വർഷത്തെ സമാപനസമ്മേളനം നടക്കുക. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പു വേളയില്‍ ജനങ്ങള്‍ക്കു മുന്‍പാകെ നല്‍കിയ വാഗ്ദാനങ്ങള്‍ എത്ര മാത്രം പ്രാവര്‍ത്തികമാക്കിയെന്നു വ്യക്തമാക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

2023 ഏപ്രില്‍ ഒന്നിന് എറണാകുളത്ത് ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികള്‍ക്കാണ് മെയ് 20ന് സമാപനമാകുന്നത്. വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ എന്ന പേരില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ ‘എന്റെ കേരളം’ മേയ് 27 വരെ കനകക്കുന്നില്‍ നടക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *