ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ ഉപദേശകസമിതിയിൽ ഇന്ത്യയിൽനിന്ന് രണ്ടുപേർ

ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ ഉപദേശകസമിതിയിൽ ഇന്ത്യയിൽനിന്ന് രണ്ടുപേർ

ദുബായ് : ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തിനുള്ള ഫ്രെയിംവർക്ക് കൺവെൻഷന്റെ ഭാഗമായി യു.എ.ഇ.യിൽ നടക്കുന്ന 28-ാമത് സമ്മേളനത്തിന്റെ ഉപദേശകസമിതിയിൽ ഇന്ത്യയിൽനിന്ന് റിലയൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയും സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് ഡയറക്ടർ ജനറൽ സുനിതാ നാരായണനും സമിതിയിൽ.

ഉപദേശക സമിതിയിൽ ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള കാലാവസ്ഥാ വിദഗ്ധർ ഉൾപ്പെടുന്നുണ്ട്. വ്യവസായം, ഊർജം, ധനകാര്യം, സിവിൽ സമൂഹം, യുവജനങ്ങൾ തുടങ്ങിയ മേഖലകളെ പ്രതിനിധീകരിക്കുന്ന കമ്മിറ്റിയിലെ 31 അംഗങ്ങളും ഉച്ചകോടിയിൽ മാർഗനിർദേശവും ഉപദേശവും നൽകും.

ബ്ലാക്ക് റോക്ക് സി.ഇ.ഒ ലാരി ഫിങ്ക്, ആർട്ടിക് സർക്കിൾ ചെയർമാൻ ഒലാഫർ ഗ്രിംസൺ, പാരീസ് കാലാവസ്ഥാ ഉച്ചകോടിയുടെ പ്രസിഡന്റായിരുന്ന ലൗറന്റ് ഫാബിയസ്, ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസി ഡയറക്ടർ ജനറൽ ഫ്രാൻസെസ്കോ ല കാമറ തുടങ്ങിയവരാണ് സമിതിയിലെ പ്രധാന അംഗങ്ങൾ. നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് സമ്മേളനം. യു.എ.ഇയിലെ ദുബായ് എക്‌സ്‌പോ സിറ്റിയിലാണ് ‘കോപ്28’ ഉച്ചകോടി നടക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *