ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായാണ് ന്യുന മര്‍ദ്ദം രൂപപ്പെട്ടത്. ചൊവ്വാഴ്ചയോടെ ഇത് തീവ്ര ന്യുന മര്‍ദ്ദമായും തുടര്‍ന്ന് മെയ് 10ഓടെ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​ത്തെ നേ​രി​ട്ടു ബാ​ധി​ക്കി​ല്ല. അ​തേ​സ​മ​യം ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ കേ​ര​ള​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ വ്യാ​പ​ക​മാ​യി മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

തുടക്കത്തില്‍ മെയ് 11 വരെ വടക്ക്- വടക്ക് പടിഞ്ഞാറു ദിശയില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് സഞ്ചരിച്ചതിന് ശേഷം വടക്ക്- വടക്ക് കിഴക്ക് ഭാഗത്തേക്ക് ദിശ മാറി ബംഗ്ലാദേശ്- മ്യാന്മാര്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെ​ള്ളി​യാ​ഴ്ച വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ, ശ്രീ​ല​ങ്ക​ൻ തീ​രം, മ​ന്നാ​ർ ക​ട​ലി​ടു​ക്ക്, ആ​ൻ​ഡ​മാ​ൻ ക​ട​ൽ, മാ​ലി​ദ്വീ​പ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി.. 11ന് വയനാട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് ഉണ്ടായിരിക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *