തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ട്രെയിന്‍ ഗതാഗത നിയന്ത്രണം. മാവേലിക്കര -ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. വിവിധ ട്രെയിനുകളുടെ സമയത്തില്‍ റയിൽവേ മാറ്റം വരുത്തി. ചില ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകള്‍:
• 21ന് കൊല്ലത്ത് നിന്ന് രാവിലെ എട്ടിനും 11നും പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു.
• വൈകുന്നേരം മൂന്നിനും 8.10നും പുറപ്പെടുന്ന എറണാകുളം -കൊല്ലം മെമു.
• 8.45ന് പുറപ്പെടുന്ന എറണാകുളം കായംകുളം മെമുവും 2.35ന് പുറപ്പെടുന്ന കൊല്ലം കോട്ടയം ട്രെയിനും റദ്ദാക്കി.
• 1.35ന്റെ എറണാകുളം കൊല്ലം സ്പെഷല്‍ മെമുവും 5.40ന്റെ കോട്ടയം-കൊല്ലം മെമു സര്‍വീസും റദ്ദാക്കി.
• 8.50ന്റെ കായംകുളം എറണാകുളം എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.
• വൈകിട്ട് നാലിനുള്ള എറണാകുളം- ആലപ്പുഴ മെമു, ആറിനുള്ള ആലപ്പുഴ-എറണാകുളം എക്സ്പ്രസ് സര്‍വീസുകൾ റദ്ദാക്കി.
ട്രെയിനുകള്‍ക്ക് നിയന്ത്രണം:
21ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ് കൊല്ലം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളു.
ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍:
ശബരി എക്സ്പ്രസ്, കേരള എക്സ്പ്രസ്, കന്യാകുമാരി ബംഗളൂരു എക്സ്പ്രസ്, തിരുവനന്തപുര-കണ്ണൂര്‍ ജനശതാബ്ദി, തിരുവനന്തപുരം- ചെന്നൈ മെയില്‍, നാഗര്‍കോവില്‍-ഷാലിമാര്‍ എക്സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിട്ടിട്ടുണ്ട്.