സോനിപ്പെട്ട് – അംബാല , ചരക്കുലോറിയിൽ രാഹുലിന്‍റെ അപ്രതീക്ഷിത യാത്ര; വിഡിയോ വൈറൽ

ന്യൂഡൽഹി: ഹരിയാനയിലെ സോനിപെട്ടിൽ നിന്നും അംബാല വരെ ട്രക്കിൽ സഞ്ചരിച്ച രാഹുൽ ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഡൽഹിയിൽ നിന്ന് അംബാലയിലേക്ക് കഴിഞ്ഞ ദിവസം രാത്രി യാത്ര ചെയ്യുമ്പോഴാണ് ലോറി ഡ്രൈവർമാരെ അതിശിയിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചരക്കുലോറിയിൽ സഹയാത്രികനായത്. ചരക്കുലോറിയിൽ ഡ്രൈവർക്ക് സമീപമുള്ള സീറ്റിലിരുന്നായിരുന്നു രാഹുലിന്റെ യാത്ര .

ഹിമാചൽ പ്രദേശിന്‍റെ  തലസ്ഥാനമായ ഷിംലയിലേക്ക് അമ്മ സോണിയ ഗാന്ധിയെ സന്ദർശിക്കുന്നതിനായി യാത്ര ചെയുന്നതിനിടെയാണ് രാഹുൽ ട്രക്കിൽ യാത്ര നടത്തിയത്. ഹരിയാനയിലെ സോനിപട്ടിലെ ഒരു ധാബയിൽ വച്ചാണ് രാഹുൽ ചരക്കുലോറി ഡ്രൈവർമാരെ കണ്ടുമുട്ടിയത്. ഇവരുമായി സംസാരിച്ച് അംബാല വരെ ലോറിയിൽ പോകുന്നതിന് രാഹുൽ തീരുമാനിക്കുകയിരുന്നു. അതിനിടയിൽ അവരുടെ ജോലിയെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും അവരോട് സംസാരിച്ചു.

‘‘മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 90 ലക്ഷം ഡ്രൈവർമാരാണ് ഇന്ത്യയിലെ നിരത്തുകളിൽ വാഹനം ഓടിക്കുന്നത്. അവർക്ക് അവരുടേതായ പ്രശ്നങ്ങളുണ്ട്. രാഹുൽ അവരുടെ മൻ കി ബാത്ത് കേട്ടു’’– പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രസംഗ പരിപാടിയെ പരിഹസിച്ച് കൊണ്ട് കോൺഗ്രസ് ട്വീറ്റ് ചെയ്തു. മറ്റ് വാഹനങ്ങളിൽ പോകുന്നവരെ രാഹുൽ കൈവീശി കാണിക്കുന്നതും വിഡിയോയിൽ കാണാം. തികച്ചും അപ്രതീക്ഷിത നീക്കമാണിതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പൊതുജനസമ്പർക്കം വർധിപ്പിക്കുന്നതിനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *