തിരുവനന്തപുരം: ജൂണ്‍ ഏഴ് മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍. വിദ്യാര്‍ഥികളുടെ കണ്സഷൻ മിനിമം അഞ്ച് രൂപയായി ഉയര്ത്തണമെന്നതുള്പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം.സ്കൂൾ തുറക്കുന്നതിന്റെ ദിവസങ്ങൾക്കുള്ളിലാണ് സമരം പ്രഖ്യാപിച്ചത് എന്നതാണ് ശ്രദ്ധേയമായ വസ്തുത.
12 ഓളം ബസ് ഓണേഴ്സ് സംഘടനകളുടെ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടെയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണം, ലിമിറ്റഡ് സറ്റോപ്പ് ബസുകള്‍ തുടരാന്‍ അനുവദിക്കണം. വിദ്യാര്‍ഥി കണ്സഷന് പ്രായപരിധി നിശ്ചയിക്കണം തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ സര്‍ക്കാരിന് മുന്നില്‍ വയ്ക്കും.