തിരുവനന്തപുരം: സർക്കാരിനെതിരെ കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട. ആ പൂതിയൊന്നും ഏശില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണം ഉന്നയിക്കുന്നവർ അപഹാസ്യരാവുമെന്നും എഐ കാമറ വിവാദം ഉയർന്നതിന് ശേഷം ആദ്യമായി നടത്തിയ പരസ്യപ്രതികരണത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കെജിഒഎ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
സർക്കാരിന് താൽപര്യം വികസനത്തിലാണെന്നും സർക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാവുമെന്ന് ചിലർ നോക്കുന്നതായും മുഖ്യമന്ത്രി പ്രസ്താവിച്ചു. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ നിറം കെടുത്താൻ ശ്രമം നടക്കുന്നുണ്ട്; ആ പൂതിയൊന്നും ഏശില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വികസനങ്ങളും തടയുകയെന്നതിൽ ബിജെപിക്കും യുഡിഎഫിനും ഒരേ മാനസികാവസ്ഥയാണ്. ഇല്ലാ കഥകളുണ്ടാക്കുക, ദുരാരോപണങ്ങൾ ഉന്നയിക്കുക എന്നിവയാണ് ഇരുകൂട്ടരുടേയും പരിപാടി. യുഡിഎഫിന്റെ ദുസ്ഥിതിയിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. കൈയ്യിലിരിപ്പാണ് യുഡിഎഫിനെ ഈ സ്ഥിതിയിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളമാണ് രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതില്‍ താന്‍ തൃപ്തനല്ല, അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. നാടിന്റെ പൊതുവായ പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനരീതി ഉദ്യോഗസ്ഥര്‍ക്കുവേണം.
കേരളമാണ് രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനം , എങ്കിലും അതില്‍ താന്‍ തൃപ്തനല്ല, അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. നാടിന്റെ പൊതുവായ പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനരീതി ഉദ്യോഗസ്ഥര്‍ക്കുവേണം.മുഖ്യമന്ത്രി ഓർമിപ്പിച്ചു