ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പോലീസ് ചികിത്സയ്ക്ക് എത്തിച്ചയാൾ അക്രമാസക്തനായി. മദ്യപിച്ച് അടിപിടിയുണ്ടാക്കി പരിക്കേറ്റയാളാണ് അതിക്രമം നടത്തിയത്.
തിരുവനന്തപുരം സ്വദേശി പ്രവീണാണ് ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചത്. തുടർന്ന് പോലീസും ആശുപത്രി ജീവനക്കാരും ചേർന്ന് പ്രവീണിനെ കെട്ടിയിട്ട് ചികിത്സ നൽകി.
ഇതിനിടെ, കാസർഗോഡ് ജനറൽ ആശുപത്രിയിലും ലഹരിക്കടിമയായ ആൾ അതിക്രമം നടത്തി. മാർക്കറ്റിൽവച്ച് ഒരാളെ കുത്തിയശേഷം ആശുപത്രിയിലേക്ക് ഓടിക്കയറിയ ആളാണ് ജീവനക്കാർക്ക് നേരെ കൈയേറ്റശ്രമം നടത്തിയത്.