ന്യൂഡല്‍ഹി : 2000 രൂപയുടെ നോട്ടുമാറാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് പ്രമുഖ പൊതുമേഖല ബാങ്ക് എസ്ബിഐ. നോട്ടുമാറാന്‍ ശാഖയില്‍ വരുമ്പോള്‍ ഉപഭോക്താവ് തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതും ഇല്ല. ഫോം പൂരിപ്പിച്ചത് നല്‍കാതെ ഒരേ സമയം 20,000 രൂപ വരെ മാറ്റിയെടുക്കാമെന്നും എസ്ബിഐ അറിയിച്ചു.