പട്ന : 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നീങ്ങാനുള്ള ചര്‍ച്ചകള്‍ സജീമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ജൂണ്‍ പന്ത്രണ്ടിന് പട്നയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേരും. ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങള്‍.
വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി നിതീഷ് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ പന്ത്രണ്ടിന് പട്നയില്‍ യോഗം ചേരാന്‍ ധാരണയിലെത്തിയത്.