പിഎഫ്ഐ കേസ്: കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്


തിരുവനന്തപുരം: പിഎഫ്ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. 25 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കേരളത്തെ കൂടാതെ ബിഹാർ, കർണാടക എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് റെയ്ഡ്.

കാസർഗോഡ് മഞ്ചേശ്വരം കുഞ്ചത്തൂരിലാണ് പരിശോധന നടക്കുന്നത്. കുഞ്ചത്തൂർ മുനീറിന്റെ വീട്ടിലാണ് പരിശോധന. കേസിൽ കുഞ്ചത്തൂർ സ്വദേശി ആബിദ് നേരത്തെ അറസ്റ്റിലായിരുന്നു. മലപ്പുറത്ത് നിലമ്പൂരിലും കൊണ്ടോട്ടിയിലും പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരുടെ വീട്ടിൽ എൻഐഎ പരിശോധന. നിലമ്പൂരിൽ ചന്തക്കുന്നു സ്വദേശി ശരീഫ് എന്ന ആളുടെ വീട്ടിൽ ആയിരുന്നു പരിശോധന. ഇവിടെ നിന്നും രേഖകൾ പിടിച്ചെടുത്തു. ശരീഫ് സ്ഥലത്ത് ഉണ്ടായിരുന്നില്ല.ലോക്കൽ പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്.

ദക്ഷിണ കന്നഡ ജില്ലയിൽ 16 ഇടങ്ങളിലും റെയ്ഡ് തുടരുന്നു. 25 ഇടങ്ങളിലാണ് റെയ്ഡ്. ബീഹാർ, കർണാടക എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. നേരത്തെ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻഐഎ യുടെ പോസ്റ്റർ പുറത്തുവന്നിരുന്നു. മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് ഇനാം തുക. പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിലാണ് എൻ ഐ എ പോസ്റ്റർ പതിച്ചിരിക്കുന്നത്. കൂറ്റനാട് സ്വദേശി ഷാഹുൽ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി അബ്ദുൽ റഷീദ് കെ, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മൻസൂർ, നെല്ലായ സ്വദേശി മുഹമ്മദലി കെപി, പറവൂർ സ്വദേശി അബ്ദുൽ വഹാബ് വിഎ, പേര് വിവരങ്ങളില്ലാത്ത ഫോട്ടോയിലെ വ്യക്തി എന്നിവരെ കണ്ടെത്തുന്നവർക്കാണ് എൻ ഐ എ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് എൻ ഐ എ പഞ്ചായത്ത് ഓഫീസിൽ പോസ്റ്റർ പതിച്ചത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *