കണ്ണൂർ: വീട്ടിൽ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. അമ്മയെയും മൂന്ന് കുട്ടികളെയും അമ്മയുടെ സുഹൃത്തിനെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂർ ചെറുപുഴ വച്ചാലിലാണ് സംഭവം.
വീടിന്റെ വാതിൽ തുറക്കാതിരുന്നതും ആരെയും പുറത്തുകാണാത്തതും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാതിൽ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. ഷാജി, ഷീജ എന്നിവരും മൂന്ന് കുട്ടികളുമാണ് മരിച്ചത്. കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനുശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നും വിവരമുണ്ട്.