കൊച്ചി: ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യലിനായി മാർട്ടിൻ ഹാജരായത്. സിക്കിം ലോട്ടറി കേരളത്തിൽ വിറ്റതുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടു കേസിലാണ് നടപടി.
സാന്റിയാഗോ മാർട്ടിന്റെ 457 കോടി രൂപയുടെ സ്വത്ത് കഴിഞ്ഞ ദിവസം ഇഡി മരവിപ്പിച്ചിരുന്നു. മാർട്ടിന്റെ വീട്ടിലും ഓഫീസിലും അദ്ദേഹത്തിന്റെ ഫ്യൂച്ചർ ഗെയ്മിംഗ് സൊലൂഷൻസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് നടപടിയുണ്ടായത്.