ന്യൂഡൽഹി : ഗുസ്തി താരങ്ങളുടെ പ്രക്ഷോഭത്തെ കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കാതെ ഓടിരക്ഷപ്പെട്ടു കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ചോദ്യത്തിനു മറുപടി നല്‍കാതെ കേന്ദ്രമന്ത്രി ഓടിപ്പോവുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ചു കേന്ദ്രമന്ത്രിക്ക് എന്താണു പറയാനുള്ളതെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. എന്നാൽ പ്രതികരിക്കാൻ നിൽക്കാതെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം കാറിലേക്ക് ഓടികയറുകയായിരുന്നു. ലൈംഗികാത്രിക്രമ പരാതിയിൽ പ്രതിയായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണു ഗുസ്തി താരങ്ങൾ സമരം ചെയ്യുന്നത്. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങിയവരെ പ്രതി ചേർത്തു ഡൽഹി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.