കോട്ടയം: ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി നടൻ മമ്മൂട്ടി. ഇന്നലെ രാത്രിയാണ് മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്. വന്ദനയുടെ മാതാപിതാക്കളെ കണ്ട് സംസാരിച്ചു.പത്തുമിനിറ്റോളം വന്ദനയുടെ വീട്ടിൽ ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. നടനും സംവിധായകനുമായ രമേഷ് പിഷാരടിയും ഡോ ചിന്താ ജെറോമും ഒപ്പമുണ്ടായിരുന്നു. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിൽ രണ്ടരയോടെയായിരുന്നു വന്ദനയുടെ സംസ്കാരം. വന്ദനയെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് വീട്ടിലെത്തിയത്.