രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ഭേ​ദ​ഗ​തി​ക​ളോ​ടെ നി​ല​നി​ര്‍​ത്ത​ണം ; ദേ​ശീ​യ നി​യ​മ ക​മ്മീ​ഷ​ന്‍

രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ഭേ​ദ​ഗ​തി​ക​ളോ​ടെ നി​ല​നി​ര്‍​ത്ത​ണം ; ദേ​ശീ​യ നി​യ​മ ക​മ്മീ​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി : രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ഭേ​ദ​ഗ​തി​ക​ളോ​ടെ നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് ദേ​ശീ​യ നി​യ​മ ക​മ്മീ​ഷ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ശി​പാ​ര്‍​ശ ന​ല്‍​കി. ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ മാ​ത്ര​മേ നി​യ​മം ന​ട​പ്പാ​ക്കാ​വൂ എ​ന്നും ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ചി​ല മാ​റ്റ​ങ്ങ​ളോ​ടെ നി​യ​മം നി​ല​നി​ര്‍​ത്ത​ണ​മെ​ന്നാ​ണ് 22-ാം നി​യ​മ​ ക​മ്മീ​ഷ​ന്‍ കേ​ന്ദ്ര​ സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ ശി​പാ​ര്‍​ശ. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന്‍റെ കു​റ​ഞ്ഞ ശി​ക്ഷ നി​ല​വി​ല്‍ മൂ​ന്ന് വ​ര്‍​ഷ​മാ​ണ്, ഇ​ത് ഏ​ഴു വ​ര്‍​ഷ​മാ​യി കൂ​ട്ട​ണം. പ​ര​മാ​വ​ധി ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​യി നി​ല​നി​ര്‍​ത്ത​ണം. പി​ഴ ശി​ക്ഷ​യും വേ​ണ​മെ​ന്നും എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് മു​മ്പ് ഇ​ത്ത​രം കേ​സു​ക​ളി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മേ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വൂ. നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ വ്യ​ക്ത​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം വേ​ണം. മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​യ​മം റ​ദ്ദാ​ക്കി​യ​തു​കൊ​ണ്ട് ഇ​ന്ത്യ​യും നി​യ​മം റ​ദ്ദാ​​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് നി​ല​വി​ലു​ള്ള യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍​ക്ക് നേ​രെ ക​ണ്ണ​ട​യ്ക്കു​ന്ന​തി​ന് തു​ല്ല്യ​മാ​ണെ​ന്നും ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *