കെഎസ്ആർടിസി : ബിഎംഎസ് പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ബിഎംഎസ് യൂണിയൻ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. ശമ്പളം പൂർണമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് . സമരം ചെയ്യുന്നവർക്കെതിരെ ഡയസ്നോൺ പ്രഖ്യാപിച്ചു. അർധ രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂർ നേരത്തേക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. 

ശമ്പളത്തിന്റെ ആദ്യ ​ഗഡു മാത്രമാണ് ഈ മാസം ഇതുവരെ വിതരണം ചെയ്തത്. പണിമുടക്കി സമരം ചെയുന്നത് ബിഎംഎസ് യൂണിയൻ മാത്രമാണെന്നതിനാൽ സർവീസുകളെ കാര്യമായി ബാധിക്കാനിടയില്ല. ദീർഘദൂര സർവീസുകളെ ബാധിക്കുമെങ്കിലും സാധാരണ സർവീസുകൾ മുടങ്ങില്ലെന്നും വിലയിരുത്തലുണ്ട്.  അഞ്ചാം തീയിതിക്ക് മുമ്പായി ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും ലംഘിക്കപ്പെട്ടതോടെയാണ് തൊഴിലാളി സംഘടനകൾ സമരത്തിലേക്ക് നീങ്ങിയത്. സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്ത പ്രതിഷേധത്തിലാണ്. സമരത്തിൽ പങ്കെടുക്കുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

പണിമുടക്കിൽ കെഎസ്ആർടിസി ബസുകൾ തടയുകയോ ബസുകൾ കേടുപാടുകൾ ഉണ്ടാക്കുകയോ ചെയ്യുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മനേജ്‌മെന്റ് മുന്നറിയിപ്പ് നൽകി. കെഎസ്ആർടിസി ബസ്സുകൾ തടയുകയോ, കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കേടുപാടുകൾ വരുത്തുകയോ ചെയ്യുന്ന ജീവനക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി മാനേജ്മെന്റ് ഉത്തരവിട്ടു. ഇത്തരത്തിൽ ആക്രമണം നടത്തുന്ന ജീവനക്കാരുടെ ഫോട്ടോ, വീഡിയോ എന്നിവ യൂണിറ്റ് ഓഫീസർമാർ, വിജിലൻസിൽ പ്രവർത്തിക്കുന്ന ഇൻസ്പെക്ടർമാർ തുടങ്ങിയവർ ഉടൻതന്നെ ഓപ്പറേഷൻ കൺട്രോൾ റൂമിലേക്ക് അയക്കേണ്ടതാണ്. പണിമുടക്കുന്ന ജീവനക്കാരിൽ നിന്നും സർവീസ് തടസ്സപെടുന്നതുമൂലമുള്ള നഷ്ടം ഈടാക്കുന്നതാണ്.

ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്നതും, ഏറ്റവും കൂടുതൽ ജനങ്ങൾ യാത്ര ചെയ്യുന്നതുമായ തിങ്കളാഴ്ച തന്നെ ഈ പണിമുടക്കിന് വേണ്ടി തിരഞ്ഞെടുക്കുക വഴി ശമ്പളം കൊടുക്കാൻ പോലും ബുദ്ധിമുട്ടുന്ന കെഎസ്ആർടിസിയെ കൂടുതൽ അവതാളത്തിലേക്ക് ചവിട്ടി താഴ്ത്തുക എന്നതാണ് സമരം ചെയ്യുന്നവരുടെ ലക്‌ഷ്യം. മുൻകാലങ്ങളിൽ ഈ സ്ഥാപനത്തിൽ നടത്തിയ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കാരണം ആണ് ഈ സ്ഥാപനം ഇന്നത്തെ നിലയിൽ എത്തിയതെന്ന് ഇനിയും മനസ്സിലാക്കാത്ത ജീവനക്കാർ ഈ സ്ഥാപനത്തിൽ ഇപ്പോഴും ഉണ്ടെന്നതിന്റെ തെളിവാണ് ഈ പണിമുടക്ക്. അത് ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന തിങ്കളാഴ്ച തന്നെ തെരഞ്ഞെടുത്തത്‌ യാത്ര ചെയ്യുന്ന 22 ലക്ഷത്തോളം യാത്രാക്കാരെ ബുദ്ധിമുട്ടിക്കുകയും എന്ന ലക്‌ഷ്യം നേടാൻ വേണ്ടി മാത്രമാണ്. ചെയ്ത് സമരം ചെയ്യുന്നവർക്ക് എതിരെ ഒരു കാരണവശാലും ഇനി മൃദുസമീപനം സ്വീകരിക്കുകയില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *