തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് നഷ്ടത്തിലാണെന്നും നിരക്ക് കൂട്ടേണ്ട സാഹചര്യമാണുള്ളതെന്നും മന്ത്രി കെ.കൃഷ്ണന് കുട്ടി. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയം തിരിച്ചടിയായി. കമ്പനികള്‍ കൂടിയ വിലക്ക് ആണ് വൈദ്യുതി തരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയാകുന്ന നിരക്ക് വര്‍ധന ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേ സമയം,വൈദ്യുതി നിരക്ക് കൂട്ടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. യൂണിറ്റിന് 25 മുതല്‍ 80 പൈസ വരെ കൂടിയേക്കും. ജൂലൈ ആദ്യം മുതല്‍ പ്രാബല്യത്തില്‍ വരാനാണ് സാധ്യത.