കിരീടധാരണം പൂർത്തിയായി;​‘വി​ശു​ദ്ധ എ​ഡ്വേ​ർ​ഡ് രാ​ജാ​വി​ന്‍റെ കി​രീ​ടം’ ചാൾസ് മൂന്നാമന്റെ ശിരസ്സിൽ

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് രാ​ജ്യാ​ധി​കാ​രം ഏ​റ്റെ​ടു​ത്ത് ചാ​ൾ​സ് മൂ​ന്നാ​മ​ൻ. വെ​സ്റ്റ്മി​ൻ​സ്റ്റ​ർ ആ​ബി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​പൂ​ർ​വ​മാ​യ ച​ട​ങ്ങി​ൽ കാ​ന്‍റ​ർ​ബ​റി ആ​ർ​ച്ച്ബി​ഷ​പ്പി​ൽ നി​ന്ന് ചാ​ൾ​സ് അ​ധി​കാ​രം ഏ​റ്റുവാങ്ങി. 1953-ന് ​ശേ​ഷം ബ്രി​ട്ട​ണി​ൽ ന​ട​ന്ന ആ​ദ്യ കി​രീ​ട​ധാ​ര​ണ ച​ട​ങ്ങി​ൽ ചാ​ൾ​സി​ന്‍റെ പ​ത്നി കാ​മി​ല​യും അ​ധി​കാ​ര​മേ​റ്റു.

39 ഓളം ഇംഗ്ലീഷ്, ബ്രിട്ടീഷ് ഭരണാധികാരികളുടെ കിരീടധാരണത്തിന് വേദിയായ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് ചടങ്ങുകൾ നടന്നത്. ഇന്ത്യൻ സമയം വൈകിട്ട് 3.30ഓടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ചാൾസിനൊപ്പം രാജ്ഞിയായി കാമിലയുടെ കിരീടധാരണവും നടന്നു. 2.23 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള, 360 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ‘വി​ശു​ദ്ധ എ​ഡ്വേ​ർ​ഡ് രാ​ജാ​വി​ന്‍റെ കി​രീ​ടം’ ആ​ണ് അ​ണി​ഞ്ഞ​ത്. തു​ട​ർ​ന്ന് ആ​ർ​ച്ച്ബി​ഷ​പ്പും രാ​ജാ​വി​ന്‍റെ അ​ന​ന്ത​രാ​വ​കാ​ശി​ക​ളും പ്ര​ഭു​ക്ക​ന്മാ​രും മു​ട്ടു​കു​ത്തി ചാ​ൾ​സി​നോ​ട് വി​ധേ​യ​ത്വം പ്ര​ഖ്യാ​പി​ച്ചു.

ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​രം മു​ത​ൽ വെ​സ്റ്റ്മി​ൻ​സ്റ്റ​ർ ആ​ബി വ​രെ​യു​ള്ള ര​ഥ​ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​ര​ത്തി​ൽ​നി​ന്ന് ആ​റു കു​തി​ര​ക​ൾ വ​ലി​ക്കു​ന്ന വ​ണ്ടി​യി​ൽ ഹൗ​സ്ഹോ​ൾ​ഡ് കാവ​ൽ​റി എ​ന്ന അം​ഗ​ര​ക്ഷ​ക​രു​ടെ അ​ക​ന്പ​ടി​യി​ലാ​യിരുന്നു ര​ഥ​ഘോ​ഷ​യാ​ത്ര.തു​ട​ർ​ന്ന് വി​ശു​ദ്ധ എ​ഡ്വേ​ർ​ഡ് രാ​ജാ​വി​ന്‍റെ സിം​ഹാ​സ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന 1300 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഇരിപ്പിടത്തിൽ ഇരുന്ന ചാ​ൾ​സി​ന്‍റെ ശി​ര​സി​ൽ ആ​ർ​ച്ച്ബി​ഷ​പ്പ് തൈ​ലാ​ഭി​ഷേ​കം ന​ട​ത്തി. പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാ​ക് ച​ട​ങ്ങി​ൽ ബൈ​ബി​ൾ വാ​യി​ച്ചു.

രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും രാ​ജ​പ്ര​തി​നി​ധി​ക​ളും അ​ട​ക്കം 2,300 പേ​രാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​റും പ​ത്നി സു​ധേ​ഷ് ധ​ൻ​ക​റും അ​ട​ക്ക​മു​ള്ള​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കഴിഞ്ഞ സെപ്തംബറിൽ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് മൂത്തമകനായ ചാൾസ് രാജസിംഹാസനത്തിന്റെ ഉടമയായത്. രാജ്ഞിയുടെ മരണത്തിന് പിന്നാലെ കിരീടാവകാശിയായ ചാൾസ് സ്വാഭാവികമായി രാജാവായി മാറിയിരുന്നു. സെപ്തംബർ 10ന് ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽ വച്ച് ചാൾസ് മൂന്നാമൻ ഔദ്യോഗികമായി അധികാരമേ​റ്റിരുന്നു. രാജ്ഞിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലും ഒരുക്കങ്ങൾക്ക് കൂടുതൽ സമയം വേണമെന്നതിനാലുമാണ് കിരീടധാരണ ചടങ്ങ് മേയിൽ നടത്താൻ നിശ്ചയിച്ചത്. 1952 ഫെബ്രുവരി 6ന് പിതാവ് ജോർജ് ആറാമൻ മരിച്ചതോടെ രാജ്ഞിയായ എലിസബത്തിന്റെ കിരീടധാരണം 1953 ജൂൺ 2നായിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *