സർക്കാർ നിർദേശം നൽകി, ട്രഷറികളിൽ 2000 രൂപ നോട്ട് സ്വീകരിക്കും

തിരുവനന്തപുരം : ട്രഷറികളിൽ 2000 രൂപയുടെ നോട്ട് സ്വീകരിക്കും. നോട്ടുകൾ സ്വീകരിക്കണമെന്ന് സർക്കാർ നിർദേശം നൽകി. രണ്ടായിരത്തിന്റെ നോട്ട് റിസർവ് ബാങ്ക് പിൻവലിച്ചതിനാൽ ട്രഷറികളിൽ നോട്ടുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്. നോട്ടുകൾ സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാൻ ആർബിഐ അവസരം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നോട്ട് സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കി. 23 മുതൽ എല്ലാ ബാങ്കുകളിൽ നിന്നും നോട്ടുകൾ മാറിയെടുക്കാൻ സാധിക്കും.

2000 രൂപയുടെ  നോട്ട് സ്വീകരിക്കുമെന്ന് കെഎസ്ആർടിസിയും വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയിൽ നോട്ടുകൾ സ്വീകരിക്കില്ലെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ നോട്ടുകൾ നിലവിൽ സാധാരണപോലെ റിസർവ്ബാങ്ക് നിർദേശം നൽകിയ തീയതിവരെ കെഎസ്‌ആർടിസി ബസുകളിൽ സ്വീകരിക്കും. എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്മെന്റ് ഇതു സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. നോട്ടുകൾ സ്വീകരിക്കരുതെന്ന നിർദേശമില്ലെന്നും പരാതി വന്നാൽ ഉത്തരവാദികൾക്കെതിരെ  നടപടിസ്വീകരിക്കുമെന്നും  മാനേജ്മെന്റ് വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *