സിബിഎസ്ഇ 10,12 പ​രീ​ക്ഷ : രാ​ജ്യത്തെ മികച്ച വി​ജ​യ​ശ​ത​മാ​നം കേ​ര​ളാ റീ​ജ്യ​ണിന്

തി​രു​വ​ന​ന്ത​പു​രം: സി​ബി​എ​സ്ഇ, 10,12 ക്ലാ​സ് പ​രീ​ക്ഷ​യി​ൽ കേ​ര​ള​വും ല​ക്ഷ​ദ്വീ​പും ഉ​ൾ​പ്പെ​ട്ട കേ​ര​ളാ റീ​ജ്യണിന്  മി​ന്നും നേ​ട്ടം. ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലും രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ​ശ​ത​മാ​നം കേ​ര​ളാ  റീ​ജ്യ ​നാ​ണ്.

പ്ല​സ് ടു​വി​ന് കേ​ര​ള​ത്തി​ലും ല​ക്ഷ​ദ്വീ​പി​ലു​മാ​യി ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ​ത് 40560 വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഇ​തി​ൽ 40525 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. വി​ജ​യ​ശ​ത​മാ​നം 99.91. വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ൽ 19775 (99.88 ശ​ത​മാ​നം )ആ​ണ്‍​കു​ട്ടി​ക​ളും 20750 (99.94ശ​ത​മാ​നം)​പെ​ണ്‍​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

10-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ലും വി​ജ​യ​ശ​ത​മാ​നം 99.91 എ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. കേ​ര​ളാ റീ​ജ​ണി​ൽ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത് 63035 വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഇ​തി​ൽ 62978 വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​യോ​ഗ്യ​ത നേ​ടി. ആ​കെ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ൽ 31162 (99.86 ശ​ത​മാ​നം) ആ​ണ്‍​കു​ട്ടി​ക​ളും 31816 (99.96 ശ​ത​മാ​നം )പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *