ക​ണ്ണ​ട​ച്ചി​രി​ക്കാ​ന്‍ കോ​ട​തി​യ്ക്കാ​വില്ല,​ താ​നൂ​ര്‍ ബോ​ട്ട​പ​ക​ട​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി

കൊ​ച്ചി: താ​നൂ​ര്‍ ബോ​ട്ട​പ​ക​ട​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി. ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് അ​ല്‍​പ​സ​മ​യ​ത്തി​ന​കം കേ​സ് പ​രി​ഗ​ണി​ക്കും. കു​ട്ടി​ക​ള​ട​ക്കം 22 പേ​രാ​ണ് ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​ത്. ഇ​ത് ക​ണ്ട് ക​ണ്ണ​ട​ച്ചി​രി​ക്കാ​ന്‍ കോ​ട​തി​യ്ക്കാ​വി​ല്ലെ​ന്ന് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്ന സം​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി ബോ​ട്ട് ഓ​പ്പ​റേ​റ്റ​ര്‍ മാ​ത്ര​മ​ല്ല. അ​യാ​ള്‍​ക്ക് മ​റ്റ് പ​ല ഭാ​ഗ​ത്തു​നി​ന്നും പി​ന്തു​ണ കി​ട്ടി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രൊ​ക്കെ​യാണെന്ന് കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് ആ​രാ​ഞ്ഞു. ഇ​ത്ത​രം സം​ഭ​വം കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യ​ല്ല ഉ​ണ്ടാ​കു​ന്ന​ത്. നി​ര​വ​ധി അ​ന്വേ​ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്ത​ലു​ക​ളും പ​രി​ഹാ​ര​നി​ര്‍​ദേ​ശ​ങ്ങ​ളും മു​മ്പും ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ വീ​ണ്ടും സ​മാ​ന സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും കോ​ട​തി വി​മ​ര്‍​ശി​ച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *