കുട്ടികളുടെ ടുവീലർ യാത്ര : പിഴ ചുമത്തി പഴി കേൾക്കേണ്ടതില്ലെന്ന് സർക്കാർ നിർദേശം

തിരുവനന്തപുരം: ഇരു ചക്രവാഹനങ്ങളിൽ മാതാപിതാക്കൾ കുട്ടികളെയും കൊണ്ടു പോകുന്നത് എ.ഐ ക്യാമറ കണ്ടെത്തിയാലും പിഴ ഈടാക്കില്ലെന്ന് സൂചന. ഇത്തരം യാത്രയ്ക്ക് ഇപ്പോൾ പിഴ ഈടാക്കുന്നില്ല. ആ നിലപാട് തുടരാനാണ് ഗതാഗതവകുപ്പിൽ ധാരണയായതെന്ന് അറിയുന്നു. പക്ഷേ, പ്രഖ്യാപിക്കാൻ നിയമം അനുവദിക്കുന്നില്ല.

പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് ഇതൊഴിവാക്കാനാകും. കുട്ടികൾക്ക് പിഴ ചുമത്തി പഴി കേൾക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. ഇളവ് അനുവദിക്കാൻ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. നിയമത്തിന് എതിരായതിനാൽ അനുമതി കിട്ടാൻ സാധ്യതയില്ല. മറ്റ് സംസ്ഥാനങ്ങളിലും കുട്ടികളെ കൊണ്ടു പോകുന്നതിന് പിഴ ഈടാക്കാറില്ല. ജൂൺ അഞ്ചു മുതൽ എ.ഐ ക്യാമറ വഴി ഗതാഗത നിയമലംഘനങ്ങൾ പിടി കൂടുന്നതിന് മുന്നോടിയായി മോട്ടോർ വാഹനവകുപ്പിന്റെ ഉന്നതലയോഗം 24 ന് ചേരും. ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റ് പദ്ധതിക്ക് അനുമതി നൽകിയ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെൽട്രോണുമായി ഇനിയും കരാർ ഒപ്പിടേണ്ടതുണ്ട്. ഇക്കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *