ഇടുക്കി: കിഴുകാനത്ത് ആദിവാസി യുവാവിനെതിരേ കള്ളക്കേസ് എടുത്ത സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡനെ സര്‍വീസില്‍ തിരിച്ചെടുത്തു. വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബി.രാഹുലിനെയാണ് തിരിച്ചെടുത്തത്.
സരുണ്‍ സജിയുടെ പരാതിയില്‍ ഉപ്പുതറ പോലീസ് എടുത്ത കേസിലെ പ്രതിയാണ് രാഹുല്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പാണ് സസ്പെന്ഷന് പിന്‍വലിക്കല്‍. യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് വനം വകുപ്പ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.