മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി ദു​രു​പ​യോ​ഗം : ലോ​കാ​യു​ക്ത വി​ധി​യി​ല്‍ ഇ​ട​പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്ന കേ​സി​ല്‍ ലോ​കാ​യു​ക്ത വി​ധി​യി​ല്‍ ഇ​ട​പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച് ഹൈ​ക്കോ​ട​തി. കേ​സ് ഫു​ള്‍ ബെ​ഞ്ചി​ന് വി​ട്ട ലോ​കാ​യു​ക്ത ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​ല്‍ ഇ​ട​പെ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​വി.​ഭ​ട്ടി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് തീ​രു​മാ​നം.

കേ​സ് ഫു​ള്‍ ബെ​ഞ്ചി​ന് വി​ട്ട ലോ​കാ​യു​ക്ത ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​ര​നാ​യ ആ​ര്‍.​എ​സ്.​ശ​ശി​കു​മാ​റാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ല്‍ നി​ല​വി​ല്‍ ലോ​കാ​യു​ക്ത​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സി​ല്‍ ത​ത്ക്കാ​ല​ത്തേ​യ്ക്ക് ഇ​ട​പെ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.കേ​സി​ല്‍ ലോ​കാ​യു​ക്ത ത​ന്നെ തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ എ​ന്ന് കോ​ട​തി നി​ല​പാ​ടെ​ടു​ത്തു. ഹ​ര്‍​ജി അ​ടു​ത്ത മാ​സം ഏ​ഴി​ന് പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. ജൂ​ണ്‍ ആ​റി​നാ​ണ് കേ​സ് ലോ​കാ​യു​ക്ത​യു​ടെ വി​ശാ​ല​ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ക.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലെ 16 അം​ഗ​ങ്ങ​ള്‍​ക്കു​മെ​തി​രെ​യാ​ണ് ശ​ശി​കു​മാ​ര്‍ ലോ​കാ​യു​ക്ത​യ്ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. ദു​രി​താ​ശ്വാ​സ​നി​ധി ദു​ര്‍​വി​നി​യോ​ഗം ചെ​യ്ത​വ​രി​ല്‍ നി​ന്നു തു​ക തി​രി​കെ പി​ടി​ക്ക​ണ​മെ​ന്നും അ​വ​രെ അ​യോ​ഗ്യ​രാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം. കേ​സി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യി ഒ​രു വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും വി​ധി വൈ​കി​യ​തി​നാ​ല്‍ പ​രാ​തി​ക്കാ​ര​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് ലോ​കാ​യു​ക്ത വി​ധി പ​റ​ഞ്ഞ​ത്. ലോ​കാ​യു​ക്ത ര​ണ്ടം​ഗ​ബെ​ഞ്ചി​ല്‍ അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ണ്ടാ​യ​തോ​ടെ കേ​സ് ഫു​ള്‍ ബെ​ഞ്ചി​ന് വി​ട്ടു. ഇ​തോ​ടെ ശ​ശി​കു​മാ​ര്‍ വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *