ട്രബിൾ എഞ്ചിൻ സർക്കാർ , ബിജെപിക്കെതിരായ കോൺഗ്രസിന്റെ പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

ബെംഗളൂരു: ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ അ​ഴി​മ​തി നി​ര​ക്കു​ക​ളു​ടെ കാ​ർ​ഡ് പ്ര​സി​ദ്ധീ​ക​രി​ച്ച കോൺഗ്രസിന്റെ ട്രബിൾ എഞ്ചിൻ സർക്കാർ പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. ഇന്ന്  രാ​ത്രി ഏ​ഴി​ന് മു​മ്പാ​യി മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് പി​സി​സി അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​റി​ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ അ​ഴി​മ​തി നി​ര​ക്ക് ചൂ​ണ്ടി​ക്കാ​ണി​ച്ചു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ത്ര​പ​ര​സ്യ​ത്തി​നെ​തി​രെ​യാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. ഈ ​പ​ര​സ്യ​ത്തി​നെ​തി​രെ ബി​ജെ​പി ന​ല്‍​കി​യ പ​രാ​തി​യി​ന്മേ​ലാ​ണ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്.ആ​രോ​പ​ണ​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും മ​റു​പ​ടി ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ നോ​ട്ടീ​സി​ല്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ഴി​മ​തി​ക​ൾ നി​റ​ഞ്ഞ “ട്ര​ബി​ൾ എ​ഞ്ചി​ൻ’ സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി 40 ശ​ത​മാ​നം ക​മ്മീ​ഷ​ന്‍ വാ​ങ്ങു​ന്ന​താ​യി ആ​ണ് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ടെ 1,50,000 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യ സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി റേ​റ്റ് കാ​ർ​ഡും കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ പ​ത്ര​ങ്ങ​ളി​ലെ​ല്ലാം ഇ​ത്ത​ര​മൊ​രു ആ​രോ​പ​ണം ഉ​യ​ര്‍​ത്തി​യു​ള്ള പ​ര​സ്യം ന​ൽ​കി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് ബി​ജെ​പി അ​റി​യി​ച്ചി​രു​ന്നു.

അതിനിടെ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വാശിയേറിയ പോരാട്ടത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിക്കുന്നത്. സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ആവര്‍ത്തിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം. കോണ്‍ഗ്രസിന്റെ ബജ്രംഗ് ദള്‍ നിരോധന പ്രഖ്യാപനമാണ് അവസാന ദിവസങ്ങളിലെ ബിജെപിയുടെ പ്രചാരണ ആയുധം.

ദേശീയ നേതാക്കളെ ഇറക്കിയും റോഡ് ഷോകള്‍ സംഘടിപ്പിച്ചും പ്രചാരണം കൊഴുപ്പിക്കുകയാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍. അവസാനവട്ട പ്രചാരണത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ കടുപ്പിച്ചാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ച് ഭരണം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. സര്‍ക്കാറിന് എതിരെ കരാറുകാര്‍ ഉന്നയിച്ച 40% കമ്മീഷന്‍ ആരോപണമാണ് പ്രധാന ആയുധം. ബിജെപി ഭരണത്തില്‍ കര്‍ണാടകയില്‍ വികസനത്തിന് പകരം വിദ്വേഷമാണ് പ്രചരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ബജ്രഗ് ദള്‍ നിരോധന പ്രഖ്യാപനം തുണയാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു. സര്‍വ്വേകള്‍ എതിരാണെങ്കിലും മോദിയുടെ പ്രചാരണത്തില്‍ മേല്‍കൈ ലഭിച്ചു എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. പ്രതിസന്ധിയിലായ കര്‍ഷകരിലും മുസ്ലിം ന്യൂനപക്ഷത്തിലുമാണ് ജെഡിഎസിന്റെ പ്രതീക്ഷ. കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറിലും ദേശീയ നേതാക്കളാണ് പ്രചാരണം നയിക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *