ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. ഒരുമാസത്തിലേറെ നീണ്ടു നിന്ന പ്രചാരണത്തില്‍ അത്യന്തം വീറും വാശിയും പ്രകടമായിരുന്നു. നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാള്‍ ജനം വിധിയെഴുതും. ഭരണം നിലനിര്‍ത്താന്‍ ബിജെപി സര്‍വ ആയൂധങ്ങളും രംഗത്തിറക്കിയപ്പോള്‍ ഭരണവിരുദ്ധ വികാരം അനുകൂലമാക്കി അധികാരം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ബിജെപി 224 മണ്ഡലങ്ങളിലും, കോണ്‍ഗ്രസ് 223, ജെഡിഎസ് 207 ഇടത്തുമാണ് മത്സരിക്കുന്നത്. മെയ് പതിമൂന്നിനാണ് വോട്ടെണ്ണല്‍
തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ അവസാനദിവസം പ്രവര്‍ത്തകരെ ആവേശത്തിലാക്കിയത് നേതാക്കളുടെ റോഡ് ഷോയായിരുന്നു. കോണ്‍ഗ്രസ്,ബിജെപി, ജെഡിഎസ്, എഎപി നേതാക്കള്‍ വിവിധ മണ്ഡലത്തില്‍ റോഡ് ഷോ നടത്തി. വിജയനഗര്‍ മണ്ഡലത്തിലായിരുന്നു പ്രിയങ്കയുടെ റോഡ് ഷോ. പ്രിയങ്കയ്ക്കൊപ്പം വിജയ്നഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സമീപമണ്ഡലമായ ഗോവിന്ദരാജ നഗറിലെ സ്ഥാനാര്‍ഥിയും അനുഗമിച്ചു. ആയിരങ്ങളാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. ഉഡുപ്പിയില്‍ ബിജെപിക്കായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ റോഡ് ഷോ നടത്തി.