ബെംഗളൂരു: കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ രണ്ടു ശതമാനം വോട്ട് അധികം നേടി കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് അവസാന അഭിപ്രായ വോട്ടെടുപ്പ് ഫലവും . ബിജെപിക്ക് നിലവിലെ വോട്ട് ശതമാനത്തിൽ ഇടിവ് ഉണ്ടാകില്ലെന്നും ജെഡിഎസിന്റെ വോട്ട് കോൺഗ്രസ് ചോർത്തുമെന്നുമാണ് സർവേ . സി വോട്ടര്‍-എബിപി ന്യൂസ് അഭിപ്രായ വോട്ടെടുപ്പാണ് പ്രചരണത്തിന്റെ അവസാന ലാപ്പിലും കോണ്‍ഗ്രസിന് വിജയം പ്രവചിക്കുന്നത്. ഏറെ പിന്നിലായിരുന്ന ബിജെപി വിടവ് കുറക്കുന്നതായും വോട്ടെടുപ്പ് ഫലത്തില്‍ കാണാം.
വോട്ടെടുപ്പിന്റെ, മേഖലകള്‍ വേര്‍തിരിച്ചുള്ള വിശകലനങ്ങളും കണക്കുകളും പറയുന്നത് കോണ്‍ഗ്രസ് 110 മുതല്‍ 122 സീറ്റുകള്‍ വരെ നേടാമെന്നാണ്. 224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടാന്‍ വേണ്ടത് 113 സീറ്റുകളാണ്. 40.2 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ രണ്ട് ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് അധികം ലഭിക്കുക.
ബിജെപിക്ക് 73 മുതല്‍ 85 സീറ്റുകള്‍ വരെ നേടുമെന്നാണ് അഭിപ്രായ വോട്ടെടുപ്പ് ഫലം പറയുന്നത്. കഴിഞ്ഞ തവണ 104 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. കഴിഞ്ഞ തവണ ലഭിച്ച 36 ശതമാനം വോട്ട് തന്നെ ഇത്തവണയും ലഭിക്കും. ജെഡിഎസിന് 21 മുതല്‍ 29 സീറ്റുകള്‍ വരെ ലഭിക്കും. 2018ല്‍ 37 സീറ്റുകളിലാണ് ജെഡിഎസ് വിജയിച്ചത്. കഴിഞ്ഞ തവണ നേടിയതില്‍ നിന്ന് രണ്ട് ശതമാനത്തോളം വോട്ട് കുറഞ്ഞ് 16.1 ശതമാനം വോട്ട് ലഭിക്കും.
വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 50%ത്തോളം പേരും നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സര്‍ക്കാരിന്റെ പ്രകടനം മോശമാണെന്ന് അഭിപ്രായപ്പെട്ടു. 26% പേര്‍ നല്ലതാണെന്ന് അഭിപ്രായപ്പെടുന്നു. 24% പേര്‍ ശരാശരിയെന്ന് അഭിപ്രായപ്പെട്ടു. മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവണമെന്ന ചോദ്യത്തിന് 42%പേര്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പേര് പറഞ്ഞു. 31%പേര്‍ നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പേര് പറയുന്നു. 21% ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയുടെ പേര് പറഞ്ഞു. മൂന്ന് ശതമാനം പേര്‍ ഡികെ ശിവകുമാറിന്റെ പേര് പറഞ്ഞപ്പോള്‍ മൂന്ന് ശതമാനം പേര്‍ മറ്റുള്ളവര്‍ക്കാണ് വോട്ട് ചെയ്തത്.