കണ്ണൂര്‍ : റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പശ്ചിമബംഗാള്‍ സ്വദേശിയാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാളുമായി സാമ്യം തോന്നുന്നയാളാണ് പിടിയിലായത്. ഇയാളുടെ വിരലടയാളം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ബിപിസിഎല്ലിലെ സെക്യൂരിറ്റി ജീവനക്കാരന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ രാത്രി ഈ ഭാഗത്തുകണ്ടെന്നാണ് ജീവനക്കാരന്റെ മൊഴി.
കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് ; പശ്ചിമ ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍
