ജിപിഎസിന്റെ ഇന്ത്യൻ ബദലിന് കരുത്തേറും, ഐഎസ്ആർഒയുടെ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം

ജിപിഎസിന്റെ ഇന്ത്യൻ ബദലിന് കരുത്തേറും, ഐഎസ്ആർഒയുടെ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം

വിശാഖപട്ടണം: ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹമായ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം. ജിഎസ്എൽവി-12 റോക്കറ്റാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നും ഇന്ന് രാവിലെ 10.42-നായിരുന്നു വിക്ഷേപണം.

ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്‍റെ കാര്യശേഷി കൂട്ടുകയാണ് രണ്ടാം തലമുറ എൻവിഎസ് ഉപഗ്രഹങ്ങളുടെ ദൗത്യം.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ ക്ലോക്കാണ് ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ളത്. ഇത് കൂടുതൽ കൃത്യമായ സ്ഥാന, സമയ നിർണയങ്ങൾക്ക് സഹായകരമാകും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *