മിലാൻ: യുവേഫ ചാന്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ എസി മിലാനെ തകർത്ത് ഇന്റർ മിലാൻ. സാൻസിറോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അയൽക്കാരായ എസി മിലാനെ 2-0നാണ് ഇന്റർ തോൽപിച്ചത്.
എട്ടാം മിനിറ്റിൽ എഡിൻ സെക്കോയാണ് ഇന്ററിന്റെ ആദ്യ ഗോൾ നേടിയത്. മൂന്നു മിനിറ്റ് പിന്നിട്ടപ്പോൾ ഇന്ററിന്റെ രണ്ടാം ഗോളെത്തി. അർമെനിയൻ താരമായ ഹെന്റിക് മിഖിതര്യനാണ് രണ്ടാം ഗോൾ വലയിലാക്കിയത്. മേയ് 17ന് സാൻസിറോ സ്റ്റേഡിയത്തിൽ രണ്ടാംപാദ സെമി പോരാട്ടം നടക്കും.